തിരുവനന്തപുരം കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ മകൾ ഗ്രീമയുടെ ഭർത്താവ് പോലീസ് പിടിയിൽ. മുംബൈ നിന്നാണ് ബി എം ഉണ്ണികൃഷ്ണൻ പിടിയിലായത്.
വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസ് സോമനന്ദനത്തിൽ പരേതനായ റിട്ടയേർഡ് അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്‌ടർ എൻ രാജീവിന്റെ ഭാര്യ എസ് എൽ സജിത (54), മകൾ ഗ്രീമ എസ് രാജ് (30) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് ഉണ്ണികൃഷ്ണൻ അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പിസി ന്യൂസ്,തങ്ങളുടെ മരണത്തിന് ഉത്തരവാതി ഗ്രീമയുടെ ഭർത്താവ് സജിതയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഉണ്ണികൃഷ്‌ണനെതിരെ കേസെടുത്തിരുന്നു ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണനെ നാട്ടിലെത്തിക്കാൻ പൂന്തുറ പോലീസ് മുംബയിലേയ്ക്ക് തിരിച്ചുവെന്നാണ് വിവരം.

ആറ് വർഷം മുമ്പായിരുന്നു ഗ്രീമയുടെയും പഴഞ്ചിറ സ്വദേശിയായ ഉണ്ണികൃഷ്‌ണന്റെയും വിവാഹം. 25 ദിവസം മാത്രമാണ് ദാമ്പത്യബന്ധം നീണ്ടുനിന്നത്. ഗ്രീമയുടെയും അമ്മയുടെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. ഉണ്ണികൃഷ്‌ണൻ്റെ ബന്ധുവിൻ്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ്. കഴിഞ്ഞ ദിവസം ഉണ്ണിക്കൃഷ്ണന്റെ ബന്ധു മരിച്ചതിനെ തുടർന്ന് ഗ്രീമയും മാതാവും സ്ഥലത്തെത്തുകയും, ഉണ്ണിക്കൃഷ്ണനുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇവിടെ വെച്ച് ഉണ്ണികൃഷ്‌ണൻ മോശമായി സംസാരിച്ചതിനെത്തുടർന്ന് സജിത സംഭവസ്ഥലത്തുവച്ച് ബോധരഹിതയായി വീണു. ഇതിലുണ്ടായ മനോവിഷമം മൂലമാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. 200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ലെന്നും അത് സജിതയുടെ സഹോദരങ്ങൾക്ക് നൽകണമെന്നും കുറിപ്പിലുണ്ട്.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുപ് സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ പോകുന്നുവെന്ന് സജിത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്‌സാപ്പിൽ ആത്മഹത്യാക്കുറിപ്പ് അയച്ചുനല്കിയിരുന്നു. ഇതിന് ശേഷമാണ് ഇവർ ജീവനോടിക്കിയത്. സജിതയുടെ ഭർത്താവ് എൻ രാജീവ് മൂന്ന് മാസം മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്.
അതേസമയം, സജിതക്കും മകൾക്കും സയനൈഡ് എങ്ങനെ ലഭിച്ചുവെന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. സജിതയുടെ ഭർത്താവും മുൻ കൃഷിഓഫിസറുമായ രാജീവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. എന്നാൽ അച്ഛൻ ഉള്ളപ്പഴേ കയ്യിൽ സയനൈഡ് ഉണ്ടെന്ന് ഗ്രീമ ആത്മഹത്യാകുറിപ്പിൽ പറയുന്നത് രാജീവ് സയനൈഡ് വാങ്ങി വച്ചിരുന്നുവോയെന്ന സംശയം ഉയർത്തുന്നുണ്ട്
Greema's husband arrested in Thiruvananthapuram mother-daughter suicide case; taken into custody from Mumbai while trying to leave the country



































_(17).jpeg)






.jpeg)